ജനസേവന കേന്ദ്രം

 

പൊതുജനങ്ങള്‍ക്ക്  സേവനങ്ങള്‍    സുതാര്യമായി ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഒരുക്കിയ സംവിധാനമാണ് ജനസേവന കേന്ദ്രം. മനോഹരമായി ക്രമീകരിച്ചിട്ടുളള ഈ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ  നികുതികളും ഫീസുകളും ഒടുക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിച്ച് കൈപറ്റ് രസീത് ലഭ്യമാക്കുന്നതിനും മറ്റു സേവന വിവരങ്ങളെ കുറിച്ച് അറിയുന്നതിനും സാധിക്കുന്നു.2005 ല്‍ നിലവില്‍ വന്ന ഈ സംവിധാനത്തിന്‍റെ ലക്ഷ്യം ജനസേവനം  മെച്ചമാക്കുക എന്നതാണ്.നഗരസഭയിലെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നാനാതരം സേവനങ്ങള്‍ ഫ്രണ്ട് ഓഫീസില്‍ നിന്നു  തന്നെ ലഭ്യമാകുന്നു എന്നുള്ളതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.