ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു. ജനനമോ മരണമോ നടന്നാല്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ  ആശുപത്രിയില്‍ നിന്നും നഗരസഭയിലെത്തുന്ന വിശദാംശങ്ങള്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെടുകയും ബന്ധപ്പെട്ടവര്‍ ആശുപത്രി വിടുന്നതിനു മുമ്പ് സെക്ഷന്‍12 സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നത് സേവന ഹോസ്പിറ്റല്‍ കിയോസ്ക് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്.