ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം  1994

 

പ്രാക് ചരിത്രം

 

കേരളപ്പിറവിക്കുമുമ്പ് മലബാറിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍പ്പെട്ട പ്രദേശമാണ് ഗുരുവായൂര്‍. സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഗുരുവായൂര്‍.പടയോട്ടകാലത്ത് ഗുരുവായൂരിനു സമീപമുളള പെരുന്തട്ട് ക്ഷേത്രം വരെ ടിപ്പു എത്തിയിരുന്നു.ടിപ്പുവിന്റെയും സാമൂതിരിയുടേയും പ്രതിനിധിയായി ഹൈദ്രോസ്കുട്ടി മൂപ്പന്‍ ഇവിടം ഭരിച്ചിരുന്നു.

 

സ്ഥലനാമോല്‍പത്തി

 

ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ഊര് ആണ് ഗുരുവായൂരായതെന്നാണ് കരുതുന്നത്. ഗുരുവെന്നാല്‍ ദേവഗുരു ബൃഹസ്പതി.

 

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം,പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

 

ഗുരുവായൂര്‍ സത്യാഗ്രഹത്തിനുശേഷം മഹാത്മാ ഗാന്ധി നഗരം സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രപ്രവേശന സത്യാഗ്രഹം, ഹിന്ദുമത സാംസ്കാരിക സമ്മേളനം എന്നീ രണ്ടു സംഭവങ്ങള്‍ ഗുരുവായൂരിനെ അഖിലേന്ത്യാ ശ്രദ്ധയില്‍ കൊണ്ടുവന്നു. ജവഹര്‍ലാല്‍ നെഹ്റു, ഡോ. രാജേന്ദ്രപ്രസാദ്, ഇന്ദിരാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുവേണ്ടി 1932- ല്‍ കെ കേളപ്പജി- യുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ സത്യാഗ്രഹം നടത്തി. സുബ്രഹ്മണ്യ തിരുമുമ്പ്, എ. കെ. ജി തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തു.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

 

1910-ല്‍ സ്ഥാപിച്ച എ. എല്‍. പി. സ്ക്കൂള്‍ തിരുവെങ്കിടം ആണ് പട്ടണത്തില്‍ ആദ്യമായി നിലവില്‍ വന്ന വിദ്യാലയം.1950 ലാണ് മുന്നണി വായനശാലയും ഗ്രന്ഥശാലയും രൂപീകൃതമായത്.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

 പരമ്പരാഗത വ്യവസായമായി ഇവിടെ ബീഡി നിര്‍മ്മാണം ചെയ്തുവരുന്നു. പട്ടണത്തിലൂടെ 3.13 കി. മീ -ല്‍ എന്‍ എച്ച് റോഡ് കടന്നുപോകുന്നു.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

 1962 ജനുവരി 26- ന് ഇരിങ്ങപ്രം, ചാവക്കാട്, തൈക്കാട്, ഗുരുവായൂര്‍ എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് രൂപീകരിച്ചു.1994 ലാണ് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി നിലവില്‍ വന്നത്.